About
മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്ത് 1943-ല്‍ ജനിച്ചു. വാഴക്കുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ നിന്നും ബി.കോം. ബിരുദം നേടി. തുടര്‍ന്ന് കൊച്ചിയിലും മൂംബൈയിലും കുറച്ചുകാലം ജോലി ചെയ്തു. 1974 മുതല്‍ അമേരിക്കയില്‍.
ടെക്സാസില്‍ താമസിക്കുന്ന മലയാളികളുടെ കലാസാഹിത്യ വാസനകളെ പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണിലെ ജ്വാലാ ആര്‍ട്സിനു രൂപം നല്‍കി, കേരള റൈറ്റേഴ്സ് ഫോറത്തിന്‍റെ സജീവ സംഘാടകനും സ്ഥാപക പ്രസിഡന്‍റുമാണ്. രജനി മാസിക പത്രാധിപ സമിതിയംഗം, കേരളനാദം എക്സിക്യൂട്ടീവ് എഡിറ്റര്‍, കേരള വീക്ഷണം എഡിറ്റര്‍, മലയാളി പത്രാധിപ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിട്ടുണ്ട്. 1994ലെ ഫൊക്കാന സാഹിത്യ അവാര്‍ഡും 1995ലെ വിദേശ മലയാളി സാഹിത്യ വേദി അവാര്‍ഡും വിദേശ എഴുത്തുകാര്‍ക്കുള്ള 1998ലെ പ്രഥമ കൊടുപ്പുന്ന സ്മാരക സാഹിത്യ അവാര്‍ഡും മഹാകവി ജി.സ്മാരക അവാര്‍ഡും 1999ലെ അക്ഷയ പുരസ്കാരവും കേരള പാണിനി സാഹിത്യ സമിതിയുടെ 2005ലെ ഭാഷാ ഭൂഷണം പ്രവാസി അവാര്‍ഡ്, ഉണ്‍മ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. അനന്തയാനം എന്ന നോവലിന് 2014ലെ അപ്പന്‍ തമ്പുരാന്‍ പുരസ്കാരത്തിന് അര്‍ഹനായി.
ഇപ്പോള്‍ ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റാണ്. കഴിഞ്ഞ 19 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ പ്രചാരമുള്ള ഭാഷാ കേരളം മലയാള സാഹിത്യ പ്രസിദ്ധീകരണത്തിന്‍റെ മുഖ്യ പത്രാധിപരുമാണ്. എഴുത്ത് ഓണ്‍ലൈന്‍ മാസികയുടെ മുഖ്യപത്രാധിപരായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. കഥ, നോവല്‍, ലേഖനം, ഹാസ്യം എന്നീ സാഹിത്യ ശാഖകളിലായി ഇരുപത്തിയൊന്ന് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ഗ്രേസി
മക്കള്‍: നാദിയ, ജോര്‍ജ്