എഴുത്ത് ഓണ്‍ലൈനിന്‍റെ നേതൃത്വത്തില്‍ 'എഴുത്ത് അക്കാദമി ഇന്‍റര്‍നാഷണല്‍' (Ezhuth Academy International) എന്ന പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ വിവരം അറിയിക്കട്ടെ. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികളായ എഴുത്തുകാരെ ഉള്‍ക്കൊള്ളുന്ന ഒരു വേദിയായിരിക്കും ഇത്. എഴുത്ത് അക്കാദമിയുടെ ആദ്യത്തെ സാഹിത്യ അവാര്‍ഡുകള്‍ ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും. കഥ, കവിത, നിരൂപണം, നോവല്‍, ഗദ്യം എന്നീ ഇനങ്ങളിലായി എല്ലാ വര്‍ഷവും അഞ്ചുപേര്‍ക്ക് അവാര്‍ഡ് നല്‍കുവാനാണ് തീരുമാനം. കാഷ് അവാര്‍ഡും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കും. കൃതികളുടെ പേര്, പ്രസാധകന്‍റെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ ഇ-മെയില്‍ ചെയ്താല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനയുടെ അദ്ധ്യക്ഷനായ മാത്യു നെല്ലിക്കുന്നുമായി ബന്ധം പുലര്‍ത്താം. കൃതികളുടെ വിവരം നല്‍കുന്നതിനു nellickunnu@comcast.net എന്ന ഇ-മെയിലിലോ, 001 713 444 7190 എന്ന നമ്പരിലോ ആശയവിനിമയം നടത്താം.